Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Porora-Perumanne Bridge

Kannur

പൊ​റോ​റ-​പെ​രു​മ​ണ്ണ് പാ​ലം: മ​ന്ത്രി​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യെ​യും പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പൊ​റോ​റ ക​ട​വ്-​പെ​രു​മ​ണ്ണ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി സം​ഘം വൈ​ദ്യു​ത മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്, പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​കെ. ബ​ഷീ​ർ എ​ന്നി​വ​ർ​ക്കു നി​വേ​ദ​നം ന​ൽ​കി. പ​ദ്ധ​തി​യു​ടെ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി​മാ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ന് ഉ​റ​പ്പു ന​ൽ​കി. കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ നോ​ർ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​കെ. പ്ര​സാ​ദ്, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി. ​ബാ​ല​ൻ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ പി. ​രാ​ഘ​വ​ൻ, കെ. ​അ​ഭി​നേ​ഷ് എ​ന്നി​വ​ർ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യെ​യും പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണെ​ങ്കി​ലും ഇ​തു​വ​രെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു അ​നു​കൂ​ല സ​മീ​പ​ന​മു​ണ്ടാ​യി​രു​ന്നി​ല്ല.​പാ​ലം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ പൊ​റോ​റ ക​ട​വ് വ​ഴി പെ​രു​മ​ണ്ണി​ൽ എ​ത്തി ഇ​രി​ട്ടി, ഇ​രി​ക്കൂ​ർ, ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ളു​പ്പം എ​ത്താ​ൻ ക​ഴി​യും. പെ​രു​മ​ണ്ണി​ൽ നി​ന്ന് പൊ​റോ​റ വ​ഴി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും മ​ട്ട​ന്നൂ​രി​ലേ​ക്കു​മു​ള്ള യാ​ത്ര​യും സു​ഗ​മ​മാ​കും. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് പൊ​റോ​റ ക​ട​വ് വ​ഴി യാ​ത്ര ചെ​യ്യു​ന്ന​ത്.

മ​റു​ക​ര​യെ​ത്താ​ൻ തോ​ണി​യെ ആ​ശ്ര​യി​ക്കാ​റു​ണ്ടെ​ങ്കി​ലും മ​ഴ​ക്കാ​ല​ത്ത് യാ​ത്ര സാ​ധ്യ​മാ​കി​ല്ല. പാ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ഏ​ഴു​കി​ലോ മീ​റ്റ​റോ​ളം വ​ള​ഞ്ഞാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ടി വ​രു​ന്ന​ത്. മു​മ്പ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് പാ​ല​ത്തി​നാ​യി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി അ​ട​ങ്ക​ൽ ത​യാ​റാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ട് ഒ​ന്നും ന​ട​ന്നി​ല്ല. ഇ​തി​നി​ടെ മ​ണ്ണൂ​ർ പാ​ലം വ​ന്ന​തോ​ടെ പൊ​റോ​റ-​പെ​രു​മ​ണ്ണ് ക​ട​വ് പാ​ല​ത്തി​നു​വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു.

പൊ​റോ​റ പ്ര​ദേ​ശ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും പാ​ലം വ​ന്നാ​ൽ സ​ഹാ​യ​ക​മാ​കും. ബ​സ് സ​ർ​വീ​സി​ല്ലാ​ത്ത​തി​നാ​ൽ പൊ​റോ​റ നി​വാ​സി​ക​ൾ നാ​ളു​ക​ളാ​യി യാ​ത്രാ​ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ണ്ടാ​യി​രു​ന്ന​ത് കോ​വി​ഡ് കാ​ല​ത്തോ​ടെ നി​ല​ച്ചു. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​ൾ​പ്പ​ടെ മെ​ച്ച​പ്പെ​ടാ​ൻ പാ​ലം വ​രു​ന്ന​തോ​ടെ സാ​ധ്യ​ത​യേ​റെ​യാ​ണ്.നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നു ക​ർ​മ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് പാ​ല​ത്തി​നാ​യു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ന്ത്രി​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ 32 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ച​ങ്ങാ​ടം നി​ർ​മി​ച്ചാ​ണു നാ​ട്ടു​കാ​ർ പു​ഴ ക​ട​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന തോ​ണി ന​ശി​ച്ച​തോ​ടെ​യാ​ണു നാ​ട്ടു​കാ​ർ​ക്ക് യാ​ത്രാ​മാ​ർ​ഗ​മി​ല്ലാ​താ​യ​ത്.

Latest News

Corehub Up